Site icon Fanport

കേരള ബ്ലാസ്റ്റേഴ്സ് ലോകകപ്പ് നേടിയത് പോലെ ആഹ്ലാദിച്ചു എന്നതിന് ഇവാന്റെ മറുപടി, “പോരാടി ജയിച്ചതാണ് ആഹ്ലാദിക്കുക തന്നെ ചെയ്യും”

ജംഷദ്പൂരിന് എതിരായ ആദ്യ പാദ സെമി മത്സരത്തിനു ശേഷം ലോകകപ്പ് നേടിയതു പോലെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആഘോഷിച്ചത് എന്ന ജംഷദ്പൂർ പരിശീലകൻ ഓവൻ കോയ്ലിന്റെ വാക്കുകൾക്ക് ഇവാന്റെ മറുപടി. ആഹ്ലാദിക്കുന്നതിൽ ഒരു തെറ്റും ഉണ്ട് എന്ന് താൻ കരുതുന്നില്ല എന്ന് ഇവാൻ പറഞ്ഞു. എല്ലാ വിജയവും ഇതുപോലെ ഞങ്ങൾ ആഘോഷിക്കും. ഇവാൻ പറഞ്ഞു.

ഒരു വിജയയവും ആരും ഞങ്ങൾക്ക് കൊണ്ടു തന്നതല്ല. ഞങ്ങൾ പൊരുതി നേടുന്നതാണ്. അപ്പോൾ ആഹ്ലാദിക്കാനുള്ള അവകാശം താരങ്ങൾക്ക് ഉണ്ട്. ഇവാൻ പറഞ്ഞു. എല്ലാ ജയവും പ്രധാനമാണ് എന്നും ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആരുടെയും ഫേവറിറ്റ് ആയിരുന്നില്ല. ഞങ്ങൾ അണ്ടർഡോഗ്സ് ആണ്. ഇവിടെ വരെ എത്തിയത് ഒരോ മത്സവും ഫൈനൽ പോലെ കരുതിയത് കൊണ്ടാണ് എന്നും ഇവാൻ പറഞ്ഞു. ഓവൻ കോയ്ലിന്റെ അഭിപ്രായത്തെ ബഹുമാനിക്കുന്നു. പക്ഷെ എല്ലാ വിജയവും ആഹ്ലാദിക്കും. ഇവാൻ പറഞ്ഞു.

Exit mobile version