“താരങ്ങൾ ഇവാൻ വുകമാനോവിചിനു വേണ്ടി കളിക്കും” അത്രയ്ക്ക് അടിപൊളിയാണ് ഇവാൻ എന്ന് ഇഷ്ഫാഖ്

കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഇവാൻ വുകമാനോവിചിന്റെ ക്ലബിലെ പ്രവർത്തനങ്ങളെ പുകഴ്ത്തി കൊണ്ട് അസിസ്റ്റന്റ് പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ്. “ഇവാൻ വുകോമാനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിൽ താൻ എവിടെ തുടങ്ങണമെന്ന് പെട്ടെന്ന് മനസ്സിലാക്കി, യുവ ഇന്ത്യക്കാരിൽ വിശ്വാസം പ്രകടിപ്പിക്കുകയും അവരെ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അതിനാലാണ് ഗില്ലിനും ആയുഷിനും സഞ്ജീവിനും ഫസ്റ്റ് ചോയ്സ് കളിക്കാർ ഇല്ലാതിരുന്നപ്പോൾ മുന്നോട്ട് വരാൻ ആയത്. ഇഷ്ഫാഖ് പറയുന്നു.

“ഇവാൻ വുക്കോമാനോവിക്കിനായി കളിക്കാൻ താരങ്ങൾ തയ്യാറാൺ . അതുകൊണ്ടാണ് അഡ്രിയാൻ ലൂണ സുന്ദര ഗോളുകൾക്ക് ഒപ്പം വൃത്തികെട്ട പ്രതിരോധ പ്രവർത്തനങ്ങളും ചെയ്യുന്നത്” ഇഷ്ഫാഖ് പറഞ്ഞു. ഇവാൻ യാതൊരു അബദ്ധങ്ങളും താരങ്ങളെ വിലയിരുത്തുന്നതിൽ നടത്തിയില്ല എന്നും ഇഷ്ഫാഖ് പറഞ്ഞു.