Site icon Fanport

എഫ് സി ഗോവയുടെ സെന്റർ ബാക്ക് ആയിരുന്ന ഇവാൻ ഗോൺസാലസിനെ ഈസ്റ്റ് ബംഗാൾ റാഞ്ചി

പുതിയ സീസണായി ഒരുങ്ങുന്ന ഈസ്റ്റ് ബംഗാൾ ഒരു വലിയ സൈനിംഗ് തന്നെ നടത്തിയിരിക്കുകയാണ്. സ്പാനിഷ് സെന്റർ ബാക്കായ ഇവാൻ ഗോൺസാലസ് ആകും ഈസ്റ്റ് ബംഗാളിൽ എത്തുന്നത്‌. രണ്ട് വർഷം എഫ് സി ഗോവക്ക് ഒപ്പം ചിലവഴിച്ചാണ് താരം ഈസ്റ്റ് ബംഗാളിലേക്ക് വരുന്നത്‌. താരം 36 മത്സരങ്ങൾ ഗോവക്കായി ഐ എസ് എല്ലിൽ കളിച്ചിരുന്നു. 3 ഗോളും രണ്ട് അസിസ്റ്റും സംഭാവന ചെയ്തിട്ടുമുണ്ട്.

റയൽ മാഡ്രിഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമായണ് ഇവാൻ ഗോൺസാലസ്. 32കാരനായ താരം റൈറ്റ് ബാക്കായും സെന്റർ ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്. റയൽ മാഡ്രിഡിനൊപ്പം പത്ത് വർഷത്തോളം ഇവാൻ ഗോൺസാലസ് ഉണ്ടായിരുന്നു.

എന്നാൽ റയൽ മാഡ്രിഡിന്റെ ബി ടീമിനു വേണ്ടി മാത്രമേ അദ്ദേഹത്തിന് കളിക്കാൻ ആയിരുന്നുള്ളൂ. സീനിയർ ടീമിൽ അരങ്ങേറ്റം നടത്താൻ ആയില്ല. ഗോവയിൽ വരും മുമ്പ് അഞ്ചു വർഷത്തോളമായി കൾചറൽ ലിയോണസയ്ക്ക് വേണ്ടിയാണ് താരം കളിച്ചത്.

Exit mobile version