വെള്ള കുപ്പായം വിട്ട് കളിയില്ല എന്ന് ഇവാൻ

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും അദ്ദേഹത്തിന്റെ വെള്ള കുപ്പായവും ആരാധകരുടെ സംസാര വിഷയമാണ്. ഇവാൻ ടച്ച് ലൈനിൽ നിൽക്കുമ്പോൾ ഒക്കെ വെള്ള ഷർട്ട് തന്നെ ഇടണം എന്ന് ആരാധകർ നിരന്തരം ആവശ്യപ്പെടാറുണ്ട്. താൻ വെള്ള ഷർട്ട് തന്നെ മത്സര ദിവസം അണിയാൻ പരമാവധി ശ്രമിക്കുന്നുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. അലക്കി കിട്ടാനുള്ള പ്രയാസം മാത്രമെ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Img 20220108 133811
Credit: Twitter

തനിക്ക് വേറെ വെള്ള കുപ്പായം വാങ്ങാൻ ബയോ ബബിൾ കാരണം പറ്റുന്നില്ല എന്നും പരിശീലകൻ ഇവാൻ തമാശ ആയി പറഞ്ഞു. ഇവാന്റെ വെള്ള ഷർട്ട് ആരാധകർക്ക് ഇടയിൽ വലിയ ചർച്ചാ വിഷയമാണ് ഇപ്പോൾ. കോച്ച് വെള്ള കുപ്പായത്തിൽ ഏറെ സുന്ദരനാണെന്ന് പത്ര സമ്മേളനത്തിന് ഇടയിൽ കേരള ബ്ലാസ്റ്റേഴ്സ് താരം പൂട്ടിയയും പറഞ്ഞു.

Exit mobile version