Picsart 22 10 08 03 42 40 381

“ഈ ആരാധകർ കേരള ബ്ലാസ്റ്റേഴ്സ് ക്ലബിനെ മുന്നോട്ട് നയിക്കുന്നു, എതിരാളികളെ പേടിപ്പിക്കുന്നു” – ഇവാൻ

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണ ആണ് ഈ ടീമിനെ മുന്നോട്ട് നയിക്കുന്നത് എ‌‌ന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്നലെ ടീമിന്റെ പന്ത്രണ്ടാമനെ പോലെ ആയിരുന്നു ആരാധകർ. അവരുടെ പിന്തുണ വിലമതിക്കാൻ ആവില്ല എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ആദ്യ ഗോളിന് വേണ്ടി കഷ്ടപ്പെടുമ്പോൾ ടീമിന്റെ പുഷ് ചെയ്ത് ആദ്യ ഗോളിൽ എത്തിച്ചത് ആരാധകർ ആണെന്നും അദ്ദേഹം പറഞ്ഞു.

ഈ ആരാധകർക്ക് വേണ്ടി അവസാന വിയർപ്പു തുള്ളിയും ഞങ്ങൾ നൽകും എന്നും ഇവാൻ പറഞ്ഞു. ഈ പിന്തുണ കേരള ബ്ലാസ്റ്റേഴ്സിന് ശക്തി ആകുന്നതിനൊപ്പം ത‌ന്നെ എതിരാളികളായ ടീമുകളെ ഭയപ്പെടുത്തുന്നുണ്ട് എന്നും ഇവാൻ പറഞ്ഞു. എതിരാളികളെ പിടിച്ചു നിർത്താനും അവരെ തകർക്കാനും ഈ പിന്തുണ കൊണ്ട് ആകും എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഈസ്റ്റ് ബംഗാളിനെ കലൂരിൽ വെച്ച് നേരിട്ട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ആയിരുന്നു‌

Exit mobile version