Site icon Fanport

ഇസ്മായിൽ ഇനി വെസ്റ്റ്രോമിനെ നയിക്കും

വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ പുതിയ പരിശീലകനെ നിയമിച്ചു. ബാർൺസ്ലി പരിശീലകനായിരുന്ന വലേറിയൻ ഇസ്മായിൽ ആണ് വെസ്റ്റ് ബ്രോമിൽ പരിശീലകനായി എത്തുന്നത്. ഇസ്മായിൽ നാലു വർഷത്തെ കരാറിലാണ് ക്ലബിൽ എത്തുന്നത്. പ്രീമിയർ ലീഗിൽ നിന്ന് അൽബിയോൺ റിലഗേറ്റഡ് ആയതോടെ മുൻ പരിശീലകനായ സാം അലാർഡൈസ് ചുമതല ഒഴിഞ്ഞിരുന്നു. 45 കാരനായ ഫ്രഞ്ച്കാരൻ ഇസ്മായിൽ ബ്രാൻസ്ലിയിൽ വലിയ മാറ്റങ്ങൾ കൊണ്ടു വന്നിരുന്നു.

മുൻ ക്രിസ്റ്റൽ പാലസ് പ്രതിരോധ താരം ഇസ്മായിൽ കഴിഞ്ഞ ഒക്ടോബറിൽ ബാർൺസ്‌ലി ചാമ്പ്യൻഷിപ്പിൽ 21ആം സ്ഥാനത്ത് നിൽക്കുമ്പോൾ ആയിരുന്നു പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. 44 കളികളിൽ 25 ലും വിജയിച്ച് അഞ്ചാം സ്ഥാനത്ത് ടീമിനെ എത്തിക്കാൻ അദ്ദേഹത്തിനായി. പ്ലേ ഓഫിൽ സ്വാൻസിയോട് തോറ്റാണ് ബ്രാൻസ്ലിയുടെ പ്രീമിയ ലീഗ് പ്രതീക്ഷ അവസാനിച്ചത്. വെസ്റ്റ് ബ്രോമിനൊപ്പവും ഇസ്മായിലിന്റെ ലക്ഷ്യം പ്രീമിയർ ലീഗ് ആകും.

Exit mobile version