Site icon Fanport

ചരിത്രമെഴുതി ഒഗ്ബചെ, അഞ്ചടിച്ച് ഹൈദരാബാദ് താണ്ഡവം!

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി ഹൈദരാബാദ് എഫ്സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്സി തകർത്തെറിഞ്ഞത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾസ്കോറിംഗ് റെക്കോർഡുകൾ ഒഗ്ബചെ തകർത്തെറിയുന്നതിനും ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഇന്ന് സാക്ഷിയായി‌. 70 മത്സരങ്ങളിൽ നിന്നും 49 ഗോളടിച്ച് ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും വലിയ ഗോൾ സ്കോററായി മാറി ബെർതലമോവ് ഒഗ്ബചെ.

Img 20220131 215126

ഇന്ന് ഇരട്ട ഗോളുകൾ ഒഗ്ബചെ നേടിയപ്പോൾ ആകാശ് മിശ്ര,നിഖിൽ പൂജാരി, എഡു ഗാർസിയ എന്നിവർ ഹൈദരാബാദിനായി മറ്റ് ഗോളുകൾ നേടി. ഈ ജയത്തോട് കൂടി 14 മത്സരങ്ങളിൽ നിന്നും 26 പോയന്റുമായി ഐഎസ്എൽ പോയന്റ് ടേബിളിൽ ഒന്നാമതാണ് ഹൈദരാബാദ് എഫ്സി. രണ്ടാം സ്ഥാനത്തുള്ള ജെംഷദ്പൂർ എഫ്സിയെക്കാളിലും നാല് പോയന്റിന്റെ ലീഡ് ഹൈദരാബാദ് എഫ്സിക്ക് ഇപ്പോൾ ഉണ്ട്. 15 മത്സരങ്ങളിൽ നിന്നും പത്ത് പോയന്റ് മാത്രമുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി പത്താം സ്ഥാനത്താണ്.

Exit mobile version