Site icon Fanport

“ഐ എസ് എൽ ഫൈനലിൽ ബെംഗളൂരു ആണ് ഫേവറിറ്റ്സ്” – ഗോവൻ കോച്ച്

ഐ എസ് എൽ ഫൈനലിൽ ബെംഗളൂരു എഫ് സിയാണ് ഫേവറിറ്റ്സ് എന്ന് എഫ് സി ഗോവ പരിശീലകൻ ലൊബേര. ലീഗ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിക് എഫ് സി ഗോവയെ ബെംഗളൂരു പരാജയപ്പെടുത്തിയിരുന്നു. ഇത് കണക്കിൽ എടുത്താൽ ബെംഗളൂരു എഫ് സിയാണ് ഫേവറിറ്റ്സ് എന്ന് ലൊബേര പറഞ്ഞു. പക്ഷെ ഫൈനൽ ഇതുവരെ കണ്ടതു പോലൊരു പോരാട്ടമാകില്ല എന്നും ലൊബേര പറഞ്ഞു.

ഫൈനലിൽ ബെംഗളൂരുവിനെ തന്നെ ലഭിക്കണം എന്നാണ് ആഗ്രഹിച്ചത്. ആ രണ്ട് ലീഗ് പരാജയങ്ങൾക്കും പകരം വീട്ടാനുള്ള ഒരവസരം കൂടിയാകും ഇത്. രണ്ട് പരാജയങ്ങളിൽ നിന്നും ഒരുപാട് പഠിച്ചു എന്നും ആ തെറ്റുകൾ ആവർത്തിക്കില്ല എന്നും ലൊബേര പറഞ്ഞു. ഈ സീസണിൽ മുഴുവൻ തങ്ങൾക്ക് ഒപ്പം നിന്ന ആരാധകർക്ക് ഒരു വിരുന്നായി ഫൈനൽ മാറ്റണമെന്നും ലൊബേര പറഞ്ഞു.

Exit mobile version