Site icon Fanport

രണ്ട് ഐ എസ് എൽ കിരീടം നേടിയിട്ടുള്ള കരൺജിത് ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ വലകാക്കും

ആൽബീനോ ഗോമസിന് പരിക്കേറ്റ സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു ഗോൾ കീപ്പറെ സൈൻ ചെയ്തു. ഫ്രീ ഏജന്റായ കരൺ ജിത് സിങ് ആണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. മുൻ ചെന്നൈയിൻ ഗോൾ കീപ്പർ ആണ് കരൺ ജിത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ആയ ആൽബിനോ ഗോമസിന്റെ മുട്ടിനു പരിക്കേറ്റ് പുറത്തായിരുന്നു‌. ആൽബിനോയുടെ തിരിച്ചുവരവ് വൈകും എന്ന ഭയമാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഗോൾ കീപ്പറെ സൈൻ ചെയ്യാനുള്ള കാരണം.

ആൽബിനോയെ കൂടാതെ മൂന്ന് ഗോൾ കീപ്പർ കൂടെ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ സ്ക്വാഡിൽ ഉണ്ട് എങ്കിലും അവരൊക്കെ യുവതാരങ്ങളാണ്. കരൺജിതിനെ പോലെ ഒരു സീനിയർ താരത്തിന്റെ ആവശ്യം ഉണ്ട് എന്നാണ് ക്ലബ് കരുതുന്നത്. 35കാരനായ കരൺ ജിത് രണ്ട് തവണ ചെന്നൈയിനൊപ്പം ഐ എസ് എൽ കിരീടം നേടിയ താരമാണ് .

2017-18 സീസണിൽ ഏഴു ക്ലീൻ ഷീറ്റ് സ്വന്തമാക്കി ചെന്നൈയിന് കിരീടം നേടിക്കൊടുക്കന്നതിൽ പ്രധാന പങ്ക് കരൺജിത് വഹിച്ചിരുന്നു. കഴിഞ്ഞ സീസണുകള താരം അധികം മത്സരങ്ങൾ കളിച്ചിരുന്നില്ല. കഴിഞ്ഞ സീസൺ അവസാനത്തോടെ അദ്ദേഹം ചെന്നൈയിൻ വിടുകയും ചെയ്തു.

Exit mobile version