ഐ.എസ്.എൽ ഫിക്സ്ചറുകളായി, ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും

ഐ.എസ്.എൽ ഈ സീസണിലെ ഫിക്സ്ചറുകളായി. സെപ്റ്റംബർ 29ന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എ.ടി.കെയെ നേരിടും. എ.ടി.കെയുടെ ഗ്രൗണ്ടായ വിവേകാനന്ദ യുവ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കഴിഞ്ഞ തവണത്തേയും ആദ്യത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെയും തമ്മിലായിരുന്നു.

ആദ്യ ഘട്ട ഫിക്സ്ചറിൽ ഡിസംബർ 16 വരെയുള്ള മത്സരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യ മത്സരം ഒക്ടോബർ 5ന് മുംബൈ സിറ്റിക്കെതിരെയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ 12 മത്സരങ്ങളുടെ പട്ടികയാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടത്. എല്ലാ ദിവസവും ഒരു മത്സരം മാത്രമാണ് ഇതവണയുള്ളത്.

പ്രഖ്യാപിച്ച തിയ്യതികൾ പ്രകാരം ഇന്റർനാഷണൽ ഫുട്ബോൾ ഉള്ള സമയങ്ങളിൽ ഐ.എസ്.എൽ മത്സരങ്ങൾ ഉണ്ടാവില്ല. ഒക്ടോബർ 8-16 വരെയും നവംബർ 12-20വരെയുമാണ് ഇന്റർനാഷണൽ ഫുട്ബോൾ നടക്കുന്ന തിയ്യതികൾ.

Exit mobile version