Site icon Fanport

ആശ്വാസം, ഐ എസ് എൽ ഫൈനൽ ടിക്കറ്റുകൾ നാളെ വീണ്ടും ലഭിക്കും

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലേക്കുള്ള ടിക്കറ്റ് വിൽപ്പന നാളെ പുനരാരംഭിക്കും. ആദ്യ ഘട്ടത്തിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് 20 മണിക്കൂറുകൾ കൊണ്ട് ടിക്കറ്റുകൾ പൂർണ്ണമായും വിറ്റു പോയിരുന്നു. നൂറു ശതമാനം കാണികൾ എന്ന തീരുമാനം ഗവണ്മെന്റ് അംഗീകരിച്ചതോടെയാണ് ടിക്കറ്റ് വിൽപ്പന വീണ്ടും ആരംഭിക്കുന്നത്. നാളെ രാവിലെ 10 മണി മുതൽ ടിക്ക്റ്റ് വിൽപ്പന ആരംഭിക്കും. 8000നു മുകളിൽ ടിക്കറ്റുകൾ വിൽപ്പനക്ക് ഉണ്ടാകും എന്നാണ് കരുതുന്നത്.

ആദ്യം ടിക്കറ്റ് കിട്ടാത്ത നിരാശയിൽ ഉള്ളവർക്ക് എല്ലാം നാളെ ടിക്കറ്റിനായി ശ്രമിക്കാം.BookMyShow.com-ൽ 150 രൂപയുടെയും 99 രൂപയുടെയും ടിക്കറ്റുകൾ ആണ് വില്പ്പനക്ക് എത്തുക.

മാർച്ച് 20-ന് ഞായറാഴ്ച ഗോവയിലെ ഫട്ടോർഡയിലെ പിജെഎൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സും ഹൈദരബാദും ആകും എന്നാണ് എറ്റുമുട്ടുക.

സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിന്റെ 100% ഉപയോഗത്തിന് ഗോവ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി, പങ്കെടുക്കുന്ന ആരാധകർ ഒന്നുകിൽ പൂർണ്ണമായി വാക്സിനേഷൻ നൽകേണ്ടതുണ്ട്, അവരുടെ അവസാന ഡോസിൽ നിന്ന് കുറഞ്ഞത് 15 ദിവസത്തെ ഇടവേളയോ അല്ലെങ്കിൽ പ്രവേശന സമയത്ത് 24 മണിക്കൂറിനുള്ളിൽ നെഗറ്റീവ് RT-PCR റിപ്പോർട്ട് നൽകുകയോ വേണം. എല്ലായ്‌പ്പോഴും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കും.

Exit mobile version