ബെംഗളൂരു താരത്തിനെതിരെ പരാതിയുമായി നോർത്ത് ഈസ്റ്റ്

ഐ എസ് എൽ സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തിനു ശേഷം നടന്ന കയ്യാംകളിയിൽ ബെംഗളൂരു എഫ് സി താരം ദിമാസ് ദെൽഗാഡോയ്ക്ക് എതിരെ പരാതിയുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഗുവാഹത്തിയിൽ നടന്ന ആദ്യ പാദ സെമി മത്സരത്തിനു ശേഷം നടന്ന താരങ്ങൾ തമ്മിൽ നടന്ന കയ്യാംകളിയിലാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.

നോർത്ത് ഈസ്റ്റ് താരമായ നിഖിൽ കദമിനെ ദെൽഗാഡോയും ബെംഗളൂരു എഫ് സി അസിസ്റ്റന്റ് പരിശീലകൻ സരഗോസയും ആക്രമിച്ചു എന്നാണ് പരാതി. രാജ്യത്തിന്റെ പേര് അപമാനിക്കാൻ വേണ്ടി ഉപയോഗിച്ചു എന്നും പരാതിയിൽ ഉണ്ട്. ഈ പരാതികളിൽ കൂടുതൽ വാദങ്ങൾ കേൾക്കുകയും ഒപ്പം വീഡിയോകൾ പരിശോധിക്കുകയും ചെയ്യും‌.

ആദ്യ പാദ സെമിയുടെ അവസാന നിമിഷത്തിൽ ബെംഗളൂരു ഒരു പെനാൾട്ടി വഴങ്ങിയത് 2-1ന്റെ പരാജയത്തിലേക്ക് വഴിവെച്ചിരുന്നു. അതായിരുന്നു മത്സരം ശേഷം ഈ കയ്യാംകളിയിലും എത്തിച്ചത്.

Exit mobile version