ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ആദ്യമെത്തുന്ന രണ്ട് ടീമുകൾ ഇംഗ്ലണ്ടിൽ പ്രീമിയർ ലീഗ് ക്ലബുകൾക്ക് ഒപ്പം കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ റിസേർവ്സ് ടീമുകൾ കളിക്കുന്ന ഡെവലപ്മെന്റ് ലീഗിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് ഇംഗ്ലണ്ടിൽ ചെന്ന് ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ബ്രിട്ടണിൽ നടക്കുന്ന നെക്സ്റ്റ് ജെനറേഷൻ കപ്പിന്റെ ഭാഗമാകാൻ ആകും രണ്ട് ഐ എസ് എൽ റിസേർവ്സ് ടീമുകൾക്ക് അവസരം ലഭിക്കുക‌. ഐ എസ് എല്ലും പ്രീമിയർ ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാകും ഈ ടൂർണമെന്റ് നടക്കുക. 2020ൽ മുംബൈയിൽ വെച്ച് നെക്സ്റ്റ് ജെൻ കപ്പ് നടന്നിരുന്നു.

പ്രീമിയർ ലീഗ് ക്ലബുകളുടെ റിസേർവ്സ് ടീമുകൾ ആകും ഈ ടൂർണമെന്റിൽ പങ്കെടുക്കുക. ഏഴ് ഐ ലീഗ് ക്ലബുകളും ഒപ്പം റിലയൻസ് യങ് ചാമ്പ്യൻസുമാണ് ഡെവലപ്മെന്റ് ലീഗിൽ പങ്കെടുക്കുന്നത്. ഏപ്രിൽ 15 മുതൽ ഗോവയിൽ ആരംഭിക്കുന്ന ടൂർണമെന്റ് മെയ് 12 വരെ നീണ്ടു നിൽക്കും. സൗത്ത് ഗോവയിൽ രണ്ട് വേദികളിൽ ആകും മത്സരം നടക്കുന്നത്. ഏഴ് ഐ എസ് എൽ ടീമുകളുടെ റിസേർവ്സ് ടീമുകൾ ഡെവലപ്മെന്റ് ലീഗിൽ പങ്കെടുക്കും. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമും പങ്കെടുക്കുന്നത് ഉറപ്പിച്ചിട്ടുണ്ട്‌. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ്, ഓഡീഷ എന്നീ ക്ലബുകൾ പങ്കെടുക്കില്ല.