Site icon Fanport

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു, ഐ എസ് എല്ലിൽ ഉണ്ടായിരുന്ന 7 പേർ സ്ക്വാഡിൽ

ഗോവയിൽ നടക്കുന്ന ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു. 23 അംഗ സ്ക്വാഡാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുനത്. ഐ എസ് എൽ സ്ക്വാഡിന്റെ ഭാഗമായ ഏഴ് താരങ്ങൾ സ്ക്വാഡിൽ ഉൾപ്പെടുന്നു. സച്ചിൻ സുരേഷ്, മുഹീത്, ആയുഷ്, സഞ്ജീവ് സ്റ്റാലിൻ, ബിജോയ്, ഗിവ്സൺ, വിൻസി ബരെറ്റോ എന്നീ ഐ എസ് എൽ സ്ക്വാഡിന്റെ ഭാഗമായിരുന്ന താരങ്ങൾ ഡെവലപ്മെന്റ് ലീഗിലും ഉണ്ട്.

നിരവധി മലയാളി യുവ ടാലന്റുകളും ടീമിന്റെ ഭാഗമായുണ്ട്‌. റോഷൻ ജിജി, ശ്രീകുട്ടൻ, എബിൻ ദാസ് തുടങ്ങി മലയാളികൾ ഉറ്റു നോക്കുന്ന താരങ്ങൾ സ്ക്വാഡിന്റെ ഭാഗമാണ്. ഏപ്രിൽ 15 മുതലാണ് ലീഗ് ആരംഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഏപ്രിൽ 16ന് ആദ്യ മത്സരത്തിൽ ഹൈദരബാദിനെ നേരിടും. ടൂർണമെന്റിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ക്ലബുകൾക്ക് ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിൽ പങ്കെടുക്കാം.

തോമസ് ഷോർസ് ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്. അസിസ്റ്റന്റ് പരിശീലകൻ ടി ജി പുരുഷോത്തമനും ടീമിനൊപ്പം ഉണ്ട്.20220410 143657

20220410 143654

Exit mobile version