Site icon Fanport

ഇഷാൻ പണ്ടിത ഇനി ജംഷദ്പൂർ താരം

യുവ പ്രതീക്ഷയായ ഇഷാൻ പണ്ടിതയെ ജംഷദ്പൂർ സ്വന്തമാക്കി. താരം അടുത്തിടെ എഫ് സി ഗോവയുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. ജംഷദ്പൂരിൽ താരം രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ ആദ്യമായി ഐ എസ് എല്ലിൽ എത്തിയ താരം ഗോവക്ക് വേണ്ടി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. വളരെ കുറച്ചു മിനുട്ടുകൾ മാത്രമേ താരത്തിനു ലഭിച്ചുള്ളൂ എങ്കിലും കിട്ടിയ അവസരങ്ങളിൽ താരം ഗോളുകൾ കണ്ടെത്തി.

11 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ താരം നേടി. ആകെ 131 മിനുട്ട് മാത്രമെ ഈ 11 മത്സരങ്ങളിലായി ഇഷാൻ കളിച്ചിട്ടുള്ളൂ. ബെംഗളൂരു സ്വദേശിയായ ഇഷാൻ സ്പാനിഷ് ക്ലബായ‌ ലോർകാ എഫ് സിയിൽ നിന്നായിരുന്നു കഴിഞ്ഞ സീസണിൽ എഫ് സി ഗോവയിലേക്ക് എത്തിയത്.

നേരത്തെ സ്പാനിഷ് ക്ലബായ യു ഡി അൽമേരയ്ക്ക് വേണ്ടിയും അതിനു മുമ്പ് ലാലിഗയിൽ കളിച്ചിട്ടുള്ള സി ഡി ലെഗനെസിന്റെ യുവ ടീമിനൊപ്പവും ഇഷാൻ കളിച്ചിട്ടുണ്ട്. ഒമാനെതിരായ മത്സരത്തിൽ ഇഷാൻ ഇന്ത്യക്ക് വേണ്ടിയും അരങ്ങേറ്റം നടത്തിയിരുന്നു.

Exit mobile version