Site icon Fanport

ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് അയര്‍ലണ്ട് ക്രിക്കറ്റിന് ചരിത്ര നിമിഷം, 43 റൺസ് വിജയം

ഡബ്ലിനിലെ രണ്ടാം ഏകദിനത്തിൽ അയര്‍ലണ്ടിനോട് മുട്ടുകുത്തി ദക്ഷിണാഫ്രിക്ക. ചരിത്രത്തില്‍ ആദ്യമായാണ് അയര്‍ലണ്ട് ദക്ഷിണാഫ്രിക്കയെ ഏകദിന ക്രിക്കറ്റിൽ പരാജയപ്പെടുത്തുന്നത്. വിജയത്തോടെ പരമ്പരയിൽ 1-0ന് അയര്‍ലണ്ട് മുന്നിലെത്തി.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയുടെ അര്‍ദ്ധ ശതകത്തിന്റെയും ഹാരി ടെക്ടര്‍ (79), ജോര്‍ജ്ജ് ഡോക്രെൽ(23 പന്തിൽ 45) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെയും ബലത്തിൽ 290 റൺസ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 48.3 ഓവറിൽ 247 റൺസേ നേടാനായുള്ളു.

Irelandsouthafrica

ഓപ്പണര്‍ ജാനേമന്‍ മലന്‍ 84 റൺസും റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ 49 റൺസും നേടിയപ്പോള്‍ ബാക്കി താരങ്ങള്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഡേവിഡ് മില്ലര്‍ 24 റൺസ് നേടി. അയര്‍ലണ്ടിന് വേണ്ടി ബൗളിംഗിൽ മാര്‍ക്ക് അഡൈര്‍, ജോഷ്വ ലിറ്റിൽ, ആന്‍ഡി മക്ബ്രൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version