Ireland

പാക്കിസ്ഥാനെ മുട്ടുകുത്തിച്ച് അയര്‍ലണ്ട്, വിജയം ഒരു പന്ത് അവശേഷിക്കേ

ഡബ്ലിനിൽ ആദ്യ ടി20യിൽ പാക്കിസ്ഥാനെ മുട്ടുകുത്തിച്ച് അയര്‍ലണ്ട്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 182/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാനെ അയര്‍ലണ്ട് കീഴടക്കിയത്. പാക് നിരയിൽ 57 റൺസ് നേടിയ ബാബര്‍ അസം ടോപ് സ്കോറര്‍ ആയപ്പോള്‍ സയിം അയൂബ് 29 പന്തിൽ 45 റൺസും ഇഫ്തിക്കര്‍ അഹമ്മദ് 15 പന്തിൽ 37 റൺസും നേടിയാണ് ടീമിനെ 182 റൺസിലേക്ക് എത്തിച്ചത്. അയര്‍ലണ്ടിന് വേണ്ടി ക്രെയിഗ് യംഗ് 2 വിക്കറ്റ് നേടി.

55 പന്തിൽ 77 റൺസ് നേടിയ ആന്‍ഡ്രൂ ബാൽബിര്‍ണേയുടെ ബാറ്റിംഗിന് പിന്തുണയുമായി ഹാരി ടെക്ടര്‍(36), ജോര്‍ജ്ജ് ഡോക്രെൽ (12 പന്തിൽ 24) എന്നിവരുടെ ബാറ്റിംഗും നിര്‍ണ്ണായക പ്രഹരങ്ങളുമായി കര്‍ടിസ് കാംഫറും ഗാരെത് ഡെലാനിയും ആണ് അയര്‍ലണ്ടിന്റെ വിജയം സാധ്യമാക്കിയത്. ഡെലാനി 6 പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ കാംഫര്‍ 7 പന്തിൽ 15 റൺസ് നേടി.

Exit mobile version