Site icon Fanport

തുടക്കത്തിൽ രക്ഷകനായി ഗോൾകീപ്പർ അലിറെസ, ഒമാനെയും തോൽപ്പിച്ച് ഇറാൻ

ഇറാൻ ഏഷ്യൻ കപ്പിലെ തങ്ങളുടെ ഗംഭീര ഫോം തുടരുന്നു. ഇന്ന് പ്രീക്വാർട്ടർ മത്സരത്തിൽ ഒമാനെ തോൽപ്പിച്ച് ഇറാൻ ക്വാർട്ടറിലേക്ക് കടന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇറാന്റെ വിജയം. തുടക്കത്തിൽ മൂന്നാം മിനുട്ടിക് ഗോൾനില 0-0 ആയിരിക്കെ ഒമാന് പെനാൾട്ടി ലഭിച്ചതായിരുന്നു. അപ്പോൾ ഇറാന്റെ ഗോൾ കീപ്പർ അലിറെസ ബെയ്റൻവന്ദ് രക്ഷയ്ക്ക് എത്തിയത് ആണ് ഇറാനെ എളുപ്പത്തിലുള്ള ജയത്തിലേക്ക് നയിച്ചത്.

പെനാൾട്ടി സേവ് നടത്തി അലിറെസ താൻ എന്തുകൊണ്ടാണ് ഏഷ്യയിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ആയി നിൽക്കുന്നത് എന്ന് തെളിയിച്ചു. ഏഷ്യൻ കപ്പിൽ ഇതുവരെ ഇറാനും അലിറെസയും ഗോൾ വഴങ്ങിയിട്ടില്ല. കളിയുടെ 32ആം മിനുട്ടിൽ ജഹൻബക്ഷിന്റെയും 41ആം മിനുട്ടിൽ അഷ്കന്റെയും ഗോളുകൾ ആണ് ഇറാന് ജയം നൽകിയത്.

Exit mobile version