“ഐ പി എൽ ലേലം കഴിഞ്ഞു, ഇനി താരങ്ങളുടെ പൂർണ്ണ ശ്രദ്ധ ഇന്ത്യൻ ടീമിൽ ആയിരിക്കണം”

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലം കഴിഞ്ഞുവെന്നും ഇമി എല്ലാവരുടെയും ശ്രദ്ധ ഇന്ത്യൻ ടീം ആയിരിക്കണം എന്നും ഇന്ത്യൻ വൈറ്റ് ബോൾ നായകൻ രോഹിത് ശർമ്മ ചൊവ്വാഴ്ച പറഞ്ഞു. നാളെ ആദ്യ ടി20യിൽ വെസ്റ്റിൻഡീസിനെ നേരിടാൻ ഇരിക്കുകയാണ് ഇന്ത്യ.

“സഹതാരങ്ങൾ ഉയർച്ച താഴ്ചകളിലൂടെ കടന്നുപോവുക ആയിരുന്നു എന്ന് മനസ്സിലായി, അവർ ഐപിഎല്ലിൽ ഏത് ടീമിന് വേണ്ടി കളിക്കും എന്നുള്ള ആശങ്കയും ആകാംക്ഷയും അവരിൽത്തന്നെയുണ്ടായിരുന്നു. എന്നാൽ അതു കഴിഞ്ഞു. അടുത്ത രണ്ടാഴ്ചത്തേക്ക് ഇന്ത്യൻ ടീമിനായി ശ്രദ്ധ കേന്ദ്രീകരിക്കുക, സംഭവിച്ചതെല്ലാം സംഭവിച്ചു, അടുത്ത രണ്ടാഴ്ച അവർ ഇന്ത്യയ്‌ക്കായി കളിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, മറ്റൊന്നുമല്ല,” രോഹിത് പറഞ്ഞു.

“ഇവരെല്ലാം പ്രൊഫഷണലുകളാണ്, അവർ ഇന്ത്യൻ ജേഴ്സി ധരിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാം ഇന്ത്യയെക്കുറിച്ചാണ്, മറ്റൊന്നും പ്രധാനമല്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version