Site icon Fanport

IPL 2021: ഐ.പി.എൽ പ്ലേ ഓഫിന് ഇംഗ്ലണ്ട് താരങ്ങൾ ഉണ്ടാവില്ലെന്ന് സൂചന

ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇംഗ്ലണ്ട് താരങ്ങൾ ഉണ്ടാവില്ലെന്ന് സൂചന. ടി20 ലോകകപ്പിന് മുൻപ് ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിൽ നടക്കുന്ന ടി20 പരമ്പര നടക്കുന്നതാണ് ഐ.പി.എൽ ടീമുകൾക്ക് തിരിച്ചടിയാവുക. ഒക്ടോബർ 14, 15 തിയ്യതികളിലാണ് ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള ടി20 മത്സരങ്ങൾ നടക്കുക.

ഒക്ടോബർ 8നാണ് ഐ.പി.എല്ലിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്നത്. നേരത്തെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് മാറ്റിവെച്ചതിന് പിന്നാലെ പല ഇംഗ്ലണ്ട് താരങ്ങളും ഐ.പി.എല്ലിൽ നിന്ന് പിന്മാറിയിരുന്നു. നിലവിൽ 10 ഇംഗ്ലണ്ട് താരങ്ങൾ ഐ.പി.എല്ലിൽ വിവിധ ടീമുകൾക്കായി കളിക്കുന്നുണ്ട്. ഇതിൽ ആർ.സി.ബിയുടെ ജോർജ് കർട്ടൻ മാത്രമാണ് ഇംഗ്ലണ്ട് ടി20 ടീമിന്റെ ഭാഗമല്ലാത്ത താരം.

Exit mobile version