Site icon Fanport

ആറാടി ഇന്റർ മിലാൻ

സീരി എ ചാമ്പ്യന്മാരായ ഇന്റർമിലാന് വൻ വിജയം. ഇന്ന് ബൊളോണയെ നേരിട്ട ഇന്റർ മിലാൻ ആറു ഗോളുകൾ അടിച്ചു കൂട്ടി. ഒന്നിനെതിരെ ആറ് ഗോളുകളുടെ വിജയം സ്വന്തമാക്കുകയും ചെയ്തു. ഇന്ന് ആറാം മിനുട്ടിൽ തന്നെ ഇന്റർ ഗോളടി തുടങ്ങി. വിശ്വസ്തനായ സ്ട്രൈക്കർ ലൗട്ടാരോ ആണ് ഇന്ററിന്റെ ഗോളടിക്ക് തുടക്കമിട്ടത്. 30ആം മിനുട്ടിൽ സ്ക്രിനിയറും 34ആം മിനുട്ടിൽ ബരെലയും ഗോൾ നേടിയതോടെ ടീം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ ജെക്കൊയുടെ ഇരട്ട ഗോളുകളും ഒപ്പം വെസിനോയുടെ ഒരു ഗോളും വന്നതോടെ ജയം ആഘോഷമായി മാറി. ഇന്റർ മിലാൻ അവരുടെ പുതിയ തേർഡ് കിറ്റിൽ ഇറങ്ങിയ ആദ്യ മത്സരമായിരുന്നു ഇത്. നാലു മത്സരങ്ങളിൽ പത്തു പോയിന്റുമായി ഇന്റർ മിലാൻ ഇപ്പോൾ ലീഗിൽ തൽക്കാലം ഒന്നാമത് നിൽക്കുകയാണ്.

Exit mobile version