Site icon Fanport

ഇന്റർ മിലാന് മടങ്ങാം, യുവന്റസ് കോപ ഇറ്റാലിയ ഫൈനലിൽ

ടൂറിനിൽ വന്ന രണ്ടാം പാദ സെമി വിജയിച്ച് കോപ ഇറ്റാലിയ ഫൈനലിൽ എത്താം എന്ന ഇന്റർ മിലാൻ മോഹം നടന്നില്ല. ഇന്ന് അലിയൻസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഗോൾ രഹിതമായാണ് അവസാനിച്ചത്. ആദ്യ പാദം 2-1ന് വിജയിച്ചതിനാൽ ആണ് യുവന്റസ് ഫൈനലിലേക്ക് മാർച്ച് ചെയ്യുന്നത്‌. ഇന്ന് കരുതലോടെ കളിച്ച യുവന്റസ് പരാജയം ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ആണ് കളിച്ചത്.

അതുകൊണ്ട് തന്നെ അധികം അവസരങ്ങളും ഇന്ന് പിറന്നില്ല. ആദ്യ പാദ സെമിയിൽ ഇരട്ട ഗോളുകളുമായി ഹീറോ ആയ റൊണാൾഡോയ്ക്കും ഇന്ന് കാര്യമായി ഒന്നും അറ്റാക്കിംഗ് ഭാഗത്ത് ചെയ്യാൻ ആയില്ല. രണ്ടാം സെമിയിൽ അറ്റലാന്റയും നാപോളിയും നാളെ ഏറ്റുമുട്ടും. യുവന്റസ് 13 തവണ മുമ്പ് കോപ ഇറ്റാലിയ കിരീടം നേടിയിട്ടുണ്ട്.

Exit mobile version