ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ടി20 റാങ്കിംഗിൽ ഒന്നാമത്

20220221 133450

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യ ഐസിസി പുരുഷ ടി 20 ടീം റാങ്കിംഗിൽ ഇംഗ്ലണ്ടിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തി. ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ടി20 റാങ്കിംഗിൽ ഒന്നാമത് എത്തിയത്. പുതിയ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ഈ നേട്ടം ആത്മവിശ്വാസവും ഊർജ്ജവും നൽകും. ഇതിനുമുമ്പ് ഇന്ത്യൻ ടി20 റാങ്കിംഗിൽ ഒന്നാമത് എത്തുമ്പോൾ ധോണി ആയിരുന്നു ക്യാപ്റ്റൻ.
20220221 132254

റാങ്കിംഗിൽ ഇന്ത്യക്കും ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ഒരേ റേറ്റിംഗ് ആണ് ഉള്ളത് 269. എങ്കിലും ഇന്ത്യക്ക് ആകെ 10,484 പോയിന്റുണ്ട്, ഇംഗ്ലണ്ടിന്റെ 10,474 നേക്കാൾ 10 കൂടുതൽ. അതാണ് ഇന്ത്യയെ ഒന്നാമത് എത്തിച്ചത്. പാകിസ്ഥാൻ (റേറ്റിംഗ് 266), ന്യൂസിലൻഡ് (255), ദക്ഷിണാഫ്രിക്ക (253) എന്നിവരാണ് ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇടംപിടിച്ച മറ്റു ടീമുകൾ.