വനിത ഡബിള്‍സിൽ ഇന്ത്യന്‍ ടീമുകള്‍ക്ക് വിജയം, കിഡംബിയ്ക്കും പ്രണോയ്ക്കും വിജയം

Sports Correspondent

Gayatritreesa
Download the Fanport app now!
Appstore Badge
Google Play Badge 1

ബിഡബ്ല്യുഎഫ് ലോക ചാമ്പ്യന്‍ഷിപ്പ്സ് 2022ൽ ഇന്ത്യയുടെ വനിത ഡബിള്‍സ് ജോഡികള്‍ക്ക് വിജയം. പൂജ ഡണ്ടു – സഞ്ജന സന്തോഷ് കൂട്ടുകെട്ട് പെറുവിന്റെ സഖ്യത്തെ 21-6, 10-21, 21-14 എന്ന സ്കോറിനാണ് വിജയം നേടിയത്.

ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് പുല്ലേല കൂട്ടുകെട്ട് മലേഷ്യയുടെ കൂട്ടുകെട്ടിനെ 21-11, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തി.

പുരുഷ ഡബിള്‍സിൽ അര്‍ജുന്‍ – ധ്രുവ് കപില കൂട്ടുകെട്ട് തായ്‍ലാന്‍ഡിന്റെ ജോഡികളെ 21-17, 17-21, 22-20 എന്ന സ്കോറിനാണ് വിജയം നേടിയത്.

പുരുഷ സിംഗിള്‍സിൽ 21-12, 2111 എന്ന സ്കോറിന് ഓസ്ട്രിയയുടെ ലൂക വ്രാബറിനെ ഇന്ത്യയുടെ എച്ച്എസ് പ്രണോയി വിജയം നേടി. ശ്രീകാന്ത് കിഡംബി അയര്‍ലണ്ടിന്റെ എന്‍ഹാറ്റ് എന്‍ഗുയെനിനെ 22-20, 21-19 എന്ന സ്കോറിനാണ് പരാജയപ്പെടുത്തി.