
ടേബിൾ ടെന്നീസിൽ ഇന്ത്യൻ വനിതാ സംഘത്തിന് സ്വർണ്ണം. സിംഗപ്പൂരിനെ 3-1ന് മറികടന്നാണ് ഇന്ത്യൻ വനിതകൾ ഇന്ത്യയ്ക്ക് സ്വർണ്ണം നേടിക്കൊടുത്തത്. കോമൺ വെൽത് ചരിത്രത്തിൽ ആദ്യമായാണ് സിംഗപ്പൂരല്ലാത്ത ഒരു രാജ്യം ഈ ഇനത്തിൽ സ്വർണ്ണം നേടുന്നത്. മനിക ബാത്ര, മധുരിക പട്കർ, മൗമദാസ് എന്നിവരടങ്ങിയ ടീമാണ് വിജയികളായത്.
മനികയുടെ രണ്ട് സിംഗിൾസ് വിജയങ്ങളാണ് സിംഗപ്പൂരിനെ മറികടക്കാൻ സഹായിച്ചത്. സിംഗപ്പൂരായിരുന്നു ഗോൾഡ്കോസ്റ്റിലെ ഒന്നാം സീഡ്. ഇന്ത്യയുടെ ഏഴാം സ്വർണ്ണമാണിത്. ഇന്ന് നേടുന്ന മൂന്നാം സ്വർണ്ണവും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial