U-19 ക്രിക്കറ്റ് ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീമുമെത്തി

രണ്ട് ദിവസം മുമ്പ് ഇന്ത്യയുടെ ജപ്പാനുമെതിരെയുള്ള മത്സരം കാണാന്‍ U-19 ലോകകപ്പ് ഇന്ത്യന്‍ ടീം എത്തിയിരുന്നു. ജപ്പാനെ 6-0നു ഇന്ത്യ തകര്‍ത്തത് കണ്ടാസ്വദിച്ച് മടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലീഗിലെ അവസാന മത്സരം കാണുവാന്‍ ഇന്ത്യന്‍ ഹോക്കി ടീമും എത്തി. ഇന്ത്യ സിംബാബ്‍വേയെ തകര്‍ത്ത് കണ്ട് മടങ്ങിയ ടീം തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ആശംസകള്‍ അറിയിച്ചാണ് ഹോക്കി താരങ്ങള്‍ മടങ്ങിയത്.

സിംബാബ്‍വേയെ തകര്‍ത്ത് ഇന്ത്യ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version