ഇന്ത്യയുടെ ബാറ്റിംഗിനെ തകര്‍ത്തെറിഞ്ഞ് ബോള്‍ട്ടും സോധിയും

Ishsodhi

ന്യൂസിലാണ്ടിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇന്ത്യ. ന്യൂസിലാണ്ടിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് മാത്രമാണ് നേടിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യയെ ഈ സ്കോറിലേക്ക് എത്തിച്ചത്.

Ravindrajadeja

മെല്ലെ തുടങ്ങിയ ഇന്ത്യയ്ക്ക് മത്സരത്തിന്റെ മൂന്നാം ഓവറിൽ ഇഷാന്‍ കിഷനെ നഷ്ടമായ ശേഷം രോഹിത്തിന് ഒരു ലൈഫ് ആഡം മിൽനെ നല്‍കിയെങ്കിലും അത് മുതലാക്കാനാകാതെ രോഹിത്തും കെഎൽ രാഹുലും പുറത്തായപ്പോള്‍ 40/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. രാഹുല്‍ 18 റൺസും രോഹിത് 14 റൺസും നേടിയാണ് പുറത്തായത്.

Newzealandboult

രോഹിത്തിനെയും കോഹ്‍ലിയെയും ഇഷ് സോധി പുറത്താക്കിയപ്പോള്‍ ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടി തിളങ്ങി. 26 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ 23 റൺസ് നേടി. ടിം സൗത്തിയും ആഡം മിൽനെയും ഓരോ വിക്കറ്റ് നേടി ട്രെന്റ് ബോള്‍ട്ടിനെയും ഇഷ് സോധിയെയും മികച്ച രീതിയിൽ പിന്തുണച്ചു.

 

Previous articleവമ്പൻ സൈനിംഗുമായി എഫ് സി ഗോവ, യുവതാരം അൻവർ അലിയെ സ്വന്തമാക്കി
Next articleപത്താം മത്സരത്തിലും വിജയം ഇല്ലാതെ നോർവിച്, ലീഡ്സിനു മുന്നിലും പരാജയം