Picsart 22 12 04 14 34 04 122

ബംഗ്ലാദേശിന് എതിരെ ഇന്ത്യൻ ബാറ്റിംഗ് തകർന്നടിഞ്ഞു

ബംഗ്ലാദേശിന് എതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിംഗ് തകർന്നു. 186 റൺസ് എടുക്കുന്നതിന് ഇടയിൽ ഇന്ത്യ ഓൾ ഔട്ട് ആയി. 73 റൺസ് എടുത്ത കെ എൽ രാഹുൽ മാത്രമെ ഇന്ത്യക്കായി തിളങ്ങിയുള്ളൂ.

ഓപ്പണർ ശിഖർ ധവാൻ 7 റൺസ് മാത്രം എടുത്ത് ഹസൻ മിറാസിന്റെ ബൗളിൽ പുറത്ത് ആയി. ഇതിനു പിന്നാലെ ഷാകിബിന്റെ പന്തിൽ 9 റൺസ് എടുത്ത കോഹ്ലിയും പുറത്തായി. ലിറ്റന്റെ മനോഹരമായ ക്യാച്ച് ആണ് കോഹ്ലിയെ പുറത്താക്കിയത്‌. 27 റൺസ് എടുത്ത രോഹിതും ഷാകിബിന്റെ പന്തിൽ പുറത്തായി.

ശ്രേയസ് (24), വാഷിങ്ടൺ സുന്ദർ (19) ഷഹബാസ് (0), താക്കൂർ (2), ചാഹർ (0), സിറാജ് (9) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. കെ എൽ രാഹുൽ 70 പന്തിൽ 73 റൺസ് എടുത്താണ് പുറത്തായത്‌.

ഷാകിബ് 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ 3 വിക്കറ്റുമായി ഇബൊദത്ത് ഹൊസൈനുൻ പന്ത് കൊണ്ട് തിളങ്ങി. ഹസൻ മിറാസ് ഒരു വിക്കറ്റും വീഴ്ത്തി ‌

Exit mobile version