Site icon Fanport

ഇഞ്ചുറി ടൈമിൽ രണ്ടുഗോൾ, ചർച്ചിലിനെ ഞെട്ടിച്ച് ഇന്ത്യൻ ആരോസ്

ഐ ലീഗിലെ ആവേശ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ രണ്ടു ഗോളടിച്ച് ചർച്ചിലിനെ തോൽപ്പിച്ച് ഇന്ത്യൻ ആരോസ്. മത്സരത്തിന്റെ ഭൂരിഭാഗവും മത്സരത്തിൽ പിറകിലായിട്ടും അവസാന മിനിറ്റുകളിൽ രണ്ടു ഗോളടിച്ച് ഇന്ത്യൻ ആരോസ് വിജയം പിടിച്ചെടുക്കുകയായിരുന്നു. സൂപ്പർ സബ് ആയ അഭിജിത് സർക്കാരിന്റെ രണ്ടു ഗോളുകളാണ് ആരോസിന് വിജയം നേടിക്കൊടുത്തത്.

മത്സരം തുടങ്ങി 11ആം മിനുട്ടിൽ തന്നെ ചർച്ചിൽ മുൻപിലെത്തി. ഫെർണാഡസിന്റെ മികച്ച മുന്നേറ്റത്തിനൊടുവിൽ നൽകിയ ക്രോസ്സ്  സിസ്സേ ഹെഡറിലൂടെ ഗോളകുകയായിരുന്നു. തുടർന്ന് ഇരു ടീമുകളും ഗോൾ നേടാൻ വേണ്ടി ശ്രമിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് ചർച്ചിൽ മുൻപിലായിരുന്നു.

രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചു വരാൻ ആരോസിനു മികച്ച ഒരു അവസരം ലഭിച്ചെങ്കിലും രാഹുൽ ബാലന്റെ മികച്ച ഷോട്ട് ലക്‌ഷ്യം തെറ്റി പുറത്തുപോവുകയായിരുന്നു. തുടർന്ന് മത്സരം കൈവിട്ടു എന്ന് തോന്നിച്ച നിമിഷത്തിലാണ് അഭിജിത് സർക്കാറിലൂടെ ആരോസ് സമനില പിടിച്ചത്. ബോറിസിന്റെ മികച്ചൊരു പാസിൽ നിന്നാണ് അഭിജിത് ഗോൾ നേടിയത്.

ഗോൾ നേടിയ ആവേശം കെട്ടടങ്ങുന്നതിനു മുൻപ് തന്നെ അഭിജിത് രണ്ടാമത്തെ ഗോളും നേടി ചർച്ചിലിനെ ഞെട്ടിച്ചു.  ഇത്തവണ ടാങ്ഗ്രിയൂടെ പാസിൽ നിന്നാണ് അഭിജിത് രണ്ടാമത്തെ ഗോൾ നേടിയത്.  മത്സരത്തിലെ ആധിപത്യം ഗോളാക്കാനാവാതെ പോയതാണ് ചർച്ചിലിന് വിനയായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version