മലേഷ്യയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ഹോക്കി മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആദ്യ മത്സത്തില്‍ 2-3 എന്ന സ്കോറിനു വെയില്‍സിനോട് പരാജയപ്പെട്ടുവെങ്കിലും ഇന്ത്യ മികച്ച തിരിച്ചുവരവാണ് ടൂര്‍ണ്ണമെന്റില്‍ നടത്തിയത്. പകുതി സമയത്ത് 1-0നു ലീഡ് ചെയ്ത ഇന്ത്യ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 4-1 നു ജയം സ്വന്തമാക്കി.

6ാം മിനുട്ടില്‍ ഗുര്‍ജിത്ത് കൗര്‍ ആണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ നുരൈനി റഷീദ് മലേഷ്യയുടെ സമനില ഗോള്‍ കണ്ടെത്തി. തൊട്ടടുത്ത മിനുട്ടില്‍ ഗോള്‍ നേടി ഗുര്‍ജിത്ത് വീണ്ടും ഇന്ത്യയെ മുന്നിലെത്തിച്ചു. 55ാം മിനുട്ടില്‍ റാണി രാംപാലും 59ാം മിനുട്ടില്‍ ലാലരെമിസിയാമിയും ഇന്ത്യയുടെ പട്ടിക പൂര്‍ത്തിയാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓസ്ട്രേലിയ ലോകകപ്പിനായി പുതിയ ജേഴ്സി പുറത്തിറക്കി
Next articleകോപ അമേരിക്കയിൽ അർജന്റീനയെ നിലംപരിശാക്കി ബ്രസീൽ