Site icon Fanport

“സമനിലക്കായി കളിക്കാൻ ഇന്ത്യക്ക് അറിയില്ല, ജയം മാത്രമായിരിക്കും ഇന്ന് ലക്ഷ്യം”

ഇന്ന് നിർണായക മത്സരത്തിൽ ബഹ്റൈന് എതിരായി ഇറങ്ങുമ്പോൾ വിജയം മാത്രം ആയിരിക്കും ലക്ഷ്യം എന്ന് ഇന്ത്യൻ പരിശീലകൻ കോൺസ്റ്റന്റൈൻ. ഇന്ന് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാൻ ഒരു സമനില മാത്രം മതിയാകും ഇന്ത്യക്ക്. എന്നാലും വിജയിക്കാൻ തന്നെ കളിക്കും എന്നാണ് കോൺസ്റ്റന്റൈൻ പറയുന്നത്. സമനിലയ്ക്കായി എങ്ങനെയാണ് കളിക്കേണ്ടത് എന്ന് തനിക്ക് അറിയില്ല. എപ്പോഴും വിജയിക്കാൻ വേണ്ടി ആണ് കളിക്കുന്നത് എന്നും കോൺസ്റ്റന്റൈൻ പറഞ്ഞു.

ബഹ്റൈൻ മികച്ച ടീമാണ്. യു എ ഇക്കെതിരെ അവരായിരുന്നു മികച്ച ടീം. തായ്ലാന്റിനെതിരെ നിർഭാഗ്യം കൊണ്ടാണ് അവർ തോറ്റത്. ഇന്ന് ഇന്ത്യക്ക് എതിരെയും ബഹ്റൈൻ നിർഭാഗ്യം തുടരട്ടെ എന്നും കോൺസ്റ്റന്റൈൻ പറഞ്ഞു. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയന്റ് മാത്രം ഉള്ളതിനാൽ ബഹ്റൈനും ഇന്ന് സമനില കൊണ്ട് കാര്യം ഉണ്ടാവില്ല. ബഹ്റൈനും വിജയിക്കാ‌ ആയാണ് കളിക്കുക എന്നും കോൺസ്റ്റന്റൈൻ ഓർമ്മിപ്പിച്ചു.

ഇന്ന് വിജയിച്ച് യോഗ്യത നേടുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് വലിയ ഗുണം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version