Site icon Fanport

സെപ്റ്റംബറില്‍ പരിമിത ഓവര്‍ പരമ്പരയ്ക്കായി ഇന്ത്യ ഓസ്ട്രേലിയയിലേക്കും

ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ വനിതകള്‍ ഓസ്ട്രേലിയയിലേക്കും യാത്രയാകുമെന്ന് സൂചന. ലഭിയ്ക്കുന്ന വിവരം പ്രകാരം ഇന്ത്യ അവിടെ 3 വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും കളിയ്ക്കും. ഈ വര്‍ഷം ജനുവരിയില്‍ നടക്കേണ്ടിയിരുന്ന ഓസ്ട്രേലിയന്‍ പര്യടനം ആണ് ഇത്. സെപ്റ്റംബറിലാണ് പരമ്പര നടക്കുക.

ആദ്യം മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് നിശ്ചയിച്ചതെങ്കിലും മൂന്ന് ടി20 മത്സരങ്ങള്‍ കൂടി പരമ്പരയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്. ഔദ്യോഗികമായി ക്രിക്കറ്റ് ഓസ്ട്രേലിയയില്‍ നിന്ന് ഫിക്സ്ച്ചറുകള്‍ സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

Exit mobile version