വനിതകള്‍ക്ക് പിന്നാലെ സ്വര്‍ണ്ണം സ്വന്തമാക്കി പുരുഷ ടേബിള്‍ ടെന്നീസ് ടീമും

- Advertisement -

നൈജീരിയയെ പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷ താരങ്ങള്‍ക്ക് ടേബിള്‍ ടെന്നീസ് സ്വര്‍ണ്ണം. ആദ്യ രണ്ട് സിംഗിള്‍സ് മത്സരങ്ങളും ജയിച്ച് ഇന്ത്യയ്ക്കായി ശരത് കമാലും സത്യന്‍ ജ്ഞാനശേഖരനും 2-0ന്റെ ലീഡ് നേടിക്കൊടുത്തിരുന്നു. ഡബിള്‍സില്‍ സത്യന്‍/ഹര്‍മീത് ദേശായി സഖ്യം കൂടി വിജയം നേടിയതോടെ ഇന്ത്യയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് 2018ലെ 9ാം സ്വര്‍ണ്ണം പുരുഷ ടേബിള്‍ ടെന്നീസ് ടീമിന്റെ വകയായി മാറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement