Picsart 24 01 22 23 59 53 678

ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് സിറിയക്ക്, വിജയം നിർബന്ധം

AFC ഏഷ്യൻ കപ്പ് ഗ്രൂപ്പ് ബിയിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് സിറിയയ്‌ക്കെതിരെ ഇറങ്ങും. അടുത്ത റൗണ്ടിലേക്ക് കടക്കാൻ ഇപ്പോഴും സാധ്യതയുള്ള ഇന്ത്യക്ക് ഇന്ന് വിജയിച്ചേ പറ്റൂ. വിജയത്തിൽ കുറഞ്ഞ എന്തും ഇന്ത്യ പുറത്താകാൻ കാരണമാകും.

ഓസ്‌ട്രേലിയയ്‌ക്കെതിരെയും (0-2), ഉസ്‌ബെക്കിസ്ഥാനെതിരെയും (0-3) ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട ഇന്ത്യ നിലവിൽ ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ സമനില നേടിയ സിറിയ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുണ്ട്.

ആറ് ഗ്രൂപ്പുകളിൽ നിന്ന് മൂന്ന് മികച്ച മൂന്ന് ടീമുകളും ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകളും റൗണ്ട് ഒഫ് 16 റൗണ്ടിലെത്തും. മൂന്നാം സ്ഥാനം ഉറപ്പാക്കാൻ സിറിയയ്‌ക്കെതിരെ ഇന്ത്യക്ക് മൂന്ന് പോയിന്റ് നേടണം ഒപ്പം മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങൾ അവർക്ക് അനുകൂലമാവുകയും ചെയ്യണം.

ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം. കളി തത്സമയം സ്പോർട്സ് 18ലും ജിയോ സിനിമയിലും കാണാം.

Exit mobile version