പവറാണ് പവൽ!!! റോവ്മന്‍ പവൽ – നിക്കോളസ് പൂരന്‍ കൂട്ടുകെട്ടിനെ അതിജീവിച്ച് ഇന്ത്യ കടന്ന് കൂടി

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ 8 റൺസ് വിജയവുമായി കടന്ന് കൂടി ഇന്ത്യ. റോവ്മന്‍ പവലും നിക്കോളസ് പൂരനും ഉയര്‍ത്തിയ വെല്ലുവിളിയെ ഇന്ത്യ അതിജീവിച്ചപ്പോള്‍ പരമ്പര സ്വന്തമാക്കുവാനും ടീമിന് സാധിച്ചു. 178 റൺസാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിന്‍ഡീസ് നേടിയത്. പുറത്താകാതെ 36 പന്തിൽ 68 റൺസ് നേടിയ പവലിന്റെ വീരോചിതമായ ഇന്നിംഗ്സിൽ 5 സിക്സും 4 ഫോറുമാണ് ഉണ്ടായത്.

Rovmanpowell

60 പന്തിൽ നൂറ് റൺസ് നേടിയ കൂട്ടുകെട്ട് 9 പന്ത് ബാക്കി നിൽക്കെ അവസാനിച്ചപ്പോള്‍ 28 റൺസായിരുന്നു വിന്‍ഡീസ് നേടേണ്ടിയിരുന്നത്. 41 പന്തിൽ 62 റൺസ് നേടിയ പൂരനെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാര്‍ ഓവറിൽ നിന്ന് വെറും 4 റൺസ് വിട്ട് കൊടുത്തപ്പോള്‍ വിന്‍ഡീസിന് അവസാന ഓവറിൽ ജയിക്കുവാന്‍ 25 റൺസായിരുന്നു വേണ്ടിയിരുന്നത്.

ഹര്‍ഷൽ പട്ടേല്‍ എറിഞ്ഞ അവസാന ഓവറിൽ 2 സിക്സ് പവൽ നേടി പവൽ 2 പന്തിൽ 11 റൺസാക്കി ലക്ഷ്യം കുറച്ചുവെങ്കിലും അവസാന രണ്ട് പന്തിൽ വലിയ ഷോട്ട് നേടാനാകാതെ പോയപ്പോള്‍ ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കി.

Exit mobile version