ഇന്ത്യ കുതിയ്ക്കുന്നു, ലീഡ് 200നടുത്തേക്ക്

ഈഡന്‍ ഗാര്‍ഡന്‍സിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടാം ദിവസം ആദ്യ സെഷനില്‍ 30 ഓവറില്‍ നിന്ന് 115 റണ്‍സ് നേടി ഇന്ത്യ. അജിങ്ക്യ രഹാനെയുടെ(51) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും വിരാട് കോഹ്ലി തന്റെ 27ാം ശതകം പൂര്‍ത്തിയാക്കി ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. 187 പന്തില്‍ നിന്ന് 130 റണ്‍സാണ് വിരാട് കോഹ്‍ലി നേടിയിട്ടുള്ളത്. കൂട്ടിന് 12 റണ്‍സുമായി രവീന്ദ്ര ജഡേജ നില്‍ക്കുന്നു.

289/4 എന്ന നിലയിലുള്ള ഇന്ത്യയ്ക്ക് മത്സരത്തില്‍ 183 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്. ബംഗ്ലാദേശ് നിരയില്‍ തൈജുല്‍ ഇസ്ലാം മാത്രമാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്.

Exit mobile version