ലോക ഒന്നാം റാങ്കുകാരെ ഞെട്ടിച്ച് ഇന്ത്യ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ഒന്നാം റാങ്കുകാരും നിലവിലെ ഒളിമ്പിക്സ് ചാമ്പ്യന്മാരുമായ നെതര്‍ലാണ്ട്സിനെ ഞെട്ടിച്ച് ഇന്ത്യന്‍ വനിതകള്‍. FIH പ്രൊ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ 2-1ന്റെ വിജയം ആണ് ഇന്ത്യ കരസ്ഥമാക്കിയത്.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പത്താം മിനുട്ടിൽ നേഹ ഇന്ത്യയെ മുന്നിലെത്തിച്ചപ്പോള്‍ സോണിക 27ാം മിനുട്ടിൽ ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. ആദ്യ പകുതിയ്ക്ക് 2 ഗോളിന്റെ ഏകപക്ഷീയമായ ലീഡുമായി ഇന്ത്യ മടങ്ങിയപ്പോള്‍ 39ാം മിനുട്ടിൽ യിബി ജാന്‍സന്‍ നെതര്‍ലാണ്ട്സിന്റെ ആശ്വാസ ഗോള്‍ നേടി.