ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനങ്ങള്‍ ഉപേക്ഷിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ ഭീതിയെത്തുടര്‍ന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അവശേഷിക്കുന്ന ഏകദിന മത്സരങ്ങള്‍ ഉപേക്ഷിച്ചു. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. കൊറോണ പകരുന്നതിനിടെയാണ് ബിസിസിഐ വൈകിയെങ്കിലും ഈ തീരുമാനത്തിലേക്ക് എത്തിചേര്‍ന്നത്.

ലോകമെമ്പാടും പല കായിക ഇനങ്ങളും ഈ സാഹചര്യത്തെത്തുടര്‍ന്ന് ഉപേക്ഷിച്ച് വരികയായിരുന്നു. ബിസിസിഐയില്‍ നിന്ന് ഈ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ഇനി അവശേഷിക്കുന്നത്.