Hanuma Vihari India South Africa Test

ഇന്ത്യ 266 റൺസിന് ഓൾ ഔട്ട്, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 266 റൺസിന് ഓൾ ഔട്ട്. ഇതോടെ ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ രണ്ട് ദിവസത്തിൽ അധികം ബാക്കി നിൽക്കെ 240 റൺസ് വേണം. ഇന്ത്യക്ക് വേണ്ടി അർദ്ധ സെഞ്ച്വറികൾ നേടിയ അജിങ്കെ രഹാനെയുടെയും പൂജാരയുടെയും ബാറ്റിങ്ങാണ് ഇന്ത്യയെ 266ൽ എത്തിച്ചത്. രഹാനെ 58 റൺസ് എടുത്തും പൂജാര 53 റൺസ് എടുത്തും പുറത്തായി.

തുടർന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് പുറത്താവാതെ 40 റൺസ് എടുത്ത ഹനുമ വിഹാരിയും വെറും 24 പന്തിൽ നിന്ന് 28 റൺസ് എടുത്ത ഷർദുൽ താക്കൂറും ചേർന്നാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. അവസാന 4 വിക്കറ്റിൽ 82 റൺസ് എടുത്താണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് മുൻപിൽ മികച്ച സ്കോർ ഉയർത്തിയത്. ദക്ഷിണാഫ്രിക്കൻ നിരയിൽ റബാഡ, എൻഗിഡി, ജാൻസെൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Exit mobile version