Site icon Fanport

വമ്പൻ വിജയവുമായി ഇന്ത്യ, ടെസ്റ്റ് സീരീസ് സ്വന്തം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് സീരീസ് ഇന്ത്യ സ്വന്തമാക്കി. രണ്ടാം ടെസ്റ്റിലും വിജയിച്ചതോടെ ഒരു മത്സരം ശേഷിക്കെ തന്നെ 2-0ന് മുന്നിൽ എത്തിക്കൊണ്ട് ഇന്ത്യ സീരീസ് ഉറപ്പാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 189 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ ഒരു ദിവസം ശേഷിക്കെ തന്നെ വിജയം സ്വന്തമാക്കുകയായിരുന്നു. ഒരു ഇന്നിങ്സിനും 137 റൺസിനുമായി ഇന്ത്യയുടെ വിജയം.

നേരത്തെ ആദ്യ ഇന്നിങ്സിൽ 275 റൺസിന് ഓൾ ഔട്ട് ആയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഫോളോ ഓൺ ചെയ്യിപ്പിച്ചിരുന്നു. രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യൻ ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല. 48 റൺസ് എടുത്ത എൽഗർ, 38 റൺസ് എടുത്ത ബവുമ, 37 റൺസ് എടുത്ത ഫിലാൻഡർ എന്നിവർ മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പിടിച്ചു നിന്നത്.

ഇന്ത്യക്ക് വേണ്ടി അവസാന ഇന്നിങ്സിൽ ഉമേഷ് യാദവ്, ജഡേജ എന്നിവർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. അശ്വിൻ രണ്ടും, ഷമി, ഇശാന്ത് ശർമ്മ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ നായകൻ വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ച്വറിയുടെ മികവിൽ ഇന്ത്യൻ കൂറ്റൻ സ്കോർ നേടിയതാണ് വിജയത്തിന് അടിത്തറയായത്.

Exit mobile version