Site icon Fanport

ഖത്തറിനെതിരെ കളിക്കാൻ ഇന്ത്യൻ യുവനിര ഒരുങ്ങുന്നു

ഏഷ്യൻ കപ്പ് ജേതാക്കളായ ഖത്തറിന്റെ യുവനിരയോട് മുട്ടാൻ ഇന്ത്യൻ യുവനിര ഒരുങ്ങുന്നു. അടുത്ത മാസം നടക്കുന്ന എ എഫ് സി അണ്ടർ 23 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഒരുക്കത്തിന്റെ ഭാഗമായാകും ഇന്ത്യൻ ടീം ഖത്തറിനെ നേരിടുക. അടുത്ത മാസം 20നാകും മത്സരം നടക്കുക. വേദി തീരുമനാമായിട്ടില്ല. 22മുതൽ ആണ് ഇന്ത്യയുടെ യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്.

ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്താൻ, പാകിസ്താൻ എന്നിവർ അടങ്ങിയ ഗ്രൂപ്പിലാണ് ഇന്ത്യ ഉള്ളത്. ഗ്രൂപ്പ് ചാമ്പ്യന്മാർ ആയാൽ മാത്രമെ ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പാവുകയുള്ളു. 11 ഗ്രൂപ്പുകളിൽ മികച്ച നാലു രണ്ടാം സ്ഥാനക്കാർക്കും യോഗ്യത ലഭിക്കും എങ്കിലും ഗ്രൂപ്പിൽ ഒന്നാമത് എത്തുക എന്നതാകും ഇന്ത്യയുടെ ലക്ഷ്യം.

അടുത്ത മാസം ആദ്യം മുതൽ ഇന്ത്യ ടീം പരിശീലനം ആരംഭിക്കും. മലയാളികളായ സഹൽ, ആഷിഖ്, രാഹുൽ എന്നിവർ ഇന്ത്യൻ ടീമിൽ ഉണ്ട്.

Exit mobile version