ഗുസ്തി മത്സരങ്ങള്‍ക്ക് തുടക്കം, സുഷീല്‍ കുമാര്‍ ഫൈനലില്‍

ഗോള്‍ഡ് കോസ്റ്റില്‍ ഗുസ്തി മത്സരങ്ങള്‍ ആരംഭിച്ച ആദ്യ ദിവസത്തില്‍ തന്നെ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഇതുവരെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ കടന്നിട്ടുണ്ട്. കൂടാതെ വനിത വിഭാഗത്തിലും മികച്ച ഫലങ്ങളാണ് ഇന്ത്യയ്ക്കനുകൂലമായി വരുന്നത്. 74 കിലോ വിഭാഗം ഫൈനലില്‍ സുഷീല്‍ കുമാറും 57 കിലോ വിഭാഗം ഫൈനലില്‍ രാഹുല്‍ അവാരെയും കടന്നിട്ടുണ്ട്.

സുഷീല്‍ കുമാര്‍ ഓസ്ട്രേലിയയുടെ കോന്നോര്‍ ഇവാന്‍സിനെയാണ് സെമിയില്‍ പരാജയപ്പെടുത്തിയത്. രാഹുല്‍ അവാരേ പാക്കിസ്ഥാന്‍ താരം മുഹമ്മദ് ബിലാലിനെയാണ് കീഴ്പ്പെടുത്തിയത്.

വനിത വിഭാഗം 53 കിലോ മത്സരത്തില്‍ ഇന്ത്യയുടെ ബബിത പോഗട്ട് ഓസ്ട്രേലിയയുടെ കാരിസ്സ ഹോളണ്ടിനെ പരാജയപ്പെടുത്തി ദിവസത്തെ തന്റെ മൂന്നാം വിജയം സ്വന്തമാക്കിയിട്ടുണ്ട്. ബബിത ആദ്യ മത്സരത്തില്‍ നൈജീരിയന്‍ താരത്തെയും രണ്ടാം മത്സരത്തില്‍ ശ്രീലങ്കന്‍ താരത്തെയുമാണ് പരാജയപ്പെടുത്തിയത്. മൂന്ന് വിജയം സ്വന്തമാക്കിയ ബബിത ഫൈനലില്‍ സ്ഥാനം നേടിയിട്ടുണ്ട്.

76 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ കിരണ്‍ സെമി ഉറപ്പാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെന്നൈയുടെ അടുത്ത രണ്ട് മത്സരങ്ങളില്‍ റെയ്‍ന ഇല്ല
Next articleകൊളത്തൂരിൽ അഭിലാഷ് കുപ്പൂത്തിന് പെനാൾട്ടിയിൽ വിജയം