Site icon Fanport

“ഇന്ത്യ പാകിസ്താനിലേക്ക് വരില്ല എങ്കിൽ ലോകകപ്പിനായി പാകിസ്താൻ ഇന്ത്യയിലേക്കും വരില്ല”

ഇന്ത്യ ഏഷ്യൻ കപ്പ് പാകിസ്താനിൽ നടക്കുമ്പോൾ പാകിസ്താനിലേക്ക് പോകില്ല എന്ന് ബി സി സി ഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഏഷ്യൻ കപ്പ് നിഷ്പക്ഷ വേദിയിൽ നടത്താൻ ഇന്ത്യ ഏഷ്യ ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു‌. ഇന്ത്യക്ക് പാകിസ്താനിലേക്ക് വരാൻ ആകില്ല എങ്കിൽ ലോകകപ്പ് ഇന്ത്യയിൽ നടക്കുമ്പോൾ പാകിസ്താനും ഇന്ത്യയിലേക്ക് വരില്ല എന്ന് മുൻ പാകിസ്താൻ താരം സയീദ് അൻവർ പറഞ്ഞു.

Picsart 22 10 18 11 16 23 500

എല്ലാ അന്താരാഷ്ട്ര ടീമുകളും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരും പാകിസ്ഥാനിൽ വരുമ്പോൾ, BCCI യുടെ പ്രശ്നം എന്താണ്. എന്ന് അൻവർ ചോദിക്കുന്നു. ഏഷ്യ കപ്പിൽ ഒരു നിഷ്പക്ഷ വേദിയിലേക്ക് പോകാൻ BCCI തീരുമാനിക്കുക ആണെങ്കിൽ, അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ഒരു നിഷ്പക്ഷ വേദിയിലേക്ക് മാറ്റാൻ പാകിസ്താനും തയ്യാറായിരിക്കണം . എന്ന് പാകിസ്താൻ താരം പറഞ്ഞു.

Exit mobile version