Site icon Fanport

വീണ്ടും ഒരു ഇന്ത്യ പാകിസ്താൻ പോരാട്ടം, സൂപ്പർ 4 ഫിക്സ്ചർ അറിയാം

ഇന്ന് പാകിസ്താൻ ഹോങ്കോങിനെ തോൽപ്പിച്ച് സൂപ്പർ ഫോർ ഉറപ്പിച്ചതോടെ സൂപ്പർ ഫോറിലെ മത്സരങ്ങളുൽ തീരുമാനം ആയി. ഒരിക്കൽ കൂടെ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത് കാണാൻ ക്രിക്കറ്റ് പ്രേമികൾക്ക് സൂപ്പർ 4ലൂടെ കാണാം.

സെപ്തംബർ 4ന് ഞായറായ്ച പാക്കിസ്ഥാനെ നേരിടുന്നതിലൂടെ ഇന്ത്യയുടെ സൂപ്പർ-4 ഷെഡ്യൂൾ ആരംഭിക്കും. ഗ്രൂപ്പ് എയിൽ നേരത്തെ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു‌. വിജയം ആവർത്തിക്കുക ആകും ഇന്ത്യയുടെ ലക്ഷ്യം.

സെപ്റ്റംബർ 6ന് ഇന്ത്യ ശ്രീലങ്കയെ നേരിടും. അവസാന സൂപ്പർ-4 മത്സരത്തിൽ ഇന്ത്യ സെപ്തംബർ 8-ന് അഫ്ഗാനിസ്ഥാനെയും നേരിടും.

20220903 014217

Exit mobile version