Site icon Fanport

വെറും അഞ്ച് മിനുട്ട്!!! ഇന്ത്യ – പാക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ ക്ഷണ നേരം കൊണ്ട് തീര്‍ന്നു

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കായിക മത്സരങ്ങള്‍ അത് ഏത് ഇനത്തിലായാലും ലോക ശ്രദ്ധ പിടിച്ച് പറ്റുന്നതാണ്. അതേ സമയം ക്രിക്കറ്റില്‍ ഇവരും തമ്മിലുള്ള പോരാട്ടം അത് വേറെ നിലയിലേക്കാണ് ആരാധക ശ്രദ്ധ പിടിച്ച് പറ്റാറുള്ളത്. വരുന്ന ടി20 ലോകകപ്പിലും ഇന്ത്യ – പാക് പോരാട്ടത്തിനുള്ള ടിക്കറ്റ് വില്പന തുടങ്ങി ക്ഷണ നേരം കൊണ്ടാണ് തീര്‍ന്നത്.

23 ഒക്ടോബറിലാണ് ഓസ്ട്രേലിയയിൽ നടക്കുന്ന 2022 ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം നടക്കുക. 2021 ലോകകപ്പിലെ പോരാട്ടത്തിൽ ഇരുവരും തമ്മിലേറ്റ് മുട്ടിയപ്പോള്‍ വിജയം പാക്കിസ്ഥാനായിരുന്നു. അഞ്ച് മിനുട്ടിലാണ് ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റ് തീര്‍ന്നത്.

Exit mobile version