ഇന്ത്യ പാക്കിസ്ഥാന്‍ ഫൈനൽ ഉണ്ടാകും – ഷെയിന്‍ വാട്സൺ

ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയിന്‍ വാട്സൺ. അതിന് മുമ്പ് പാക്കിസ്ഥാന് ന്യൂസിലാണ്ടിനെയും ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെയും സെമി ഫൈനലില്‍ മറികടക്കേണ്ടതുണ്ടെങ്കിലും അത് തീര്‍ത്തും സാധ്യമാണെന്ന് ഷെയിന്‍ വാട്സൺ പറഞ്ഞു.

നവംബര്‍ 13ന് എംസിജിയിൽ ഇന്ത്യ – പാക് ഫൈനൽ ഉണ്ടാകുമെന്നാണ് തന്റെ പ്രവചനം എന്നും താരം വ്യക്തമാക്കി. ഇരു ടീമുകളും സൂപ്പര്‍ 12 മത്സരത്തിൽ ഏറ്റുമുട്ടിയപ്പോള്‍ ്വസാന പന്തിൽ ഇന്ത്യയാണ് വിജയം കുറിച്ചത്.

തനിക്ക് ആ മത്സരം നഷ്ടമായി എന്നും എന്നാൽ താന്‍ ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടുന്നത് വീക്ഷിക്കുവാന്‍ ആഗ്രഹിക്കുകയാണെന്നും വാട്സൺ വ്യക്തമാക്കി.