
കോമണ്‍വെല്‍ത്ത് ഗെയിംസ് ബാസ്കറ്റ്ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. കാമറൂണിനോട് 97-86 എന്ന സ്കോറിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യ രണ്ട് ക്വാര്‍ട്ടറുകളിലും മികച്ച ലീഡ് നേടിയ ഇന്ത്യ പിന്നീട് മത്സരത്തില്‍ പിന്നോട് പോകുകയായിരുന്നു. ആദ്യ ക്വാര്‍ട്ടറില്‍ 27-15 എന്ന സ്കോറിനും രണ്ടാം ക്വാര്‍ട്ടറില്‍ 36-24നും ഇന്ത്യ മുന്നിട്ട് നിന്നു. പകുതി സമയത്ത് 63-39 എന്ന സ്കോറിനു ഇന്ത്യ മുന്നിലായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ തീര്‍ത്തും നിറം മങ്ങിയ പ്രകടനം പുറത്തെടുത്ത ഇന്ത്യ 13-23, 11-34 എന്നിങ്ങനെ ഇരു ക്വാര്‍ട്ടറുകളിലും പിറകിലേക്ക് പോയി തങ്ങളുടെ ലീഡ് കൈമോശം വരുത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial