രണ്ടാം മത്സരവും തോറ്റ് ഏഷ്യൻ കപ്പ് യോഗ്യത നേടാതെ ഇന്ത്യ പുറത്ത്

ഡെറിക് പെരേരയുടെ ഇന്ത്യൻ പരിശീലകനായുള്ള തുടക്കം വലിയ നിലയിൽ തന്നെ പരാജയപ്പെട്ടു എന്ന് പറയാം. അണ്ടർ 23 ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ആവാതെ ഇന്ത്യ പുറത്തായിരിക്കുകയാണ്. യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരവും പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ പുറത്താകൽ ഉറപ്പായത്. ഇന്ന് താജികിസ്താനോടാണ് ഇന്ത്യ തോറ്റത്.

എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പരാജയം. ഇന്ത്യ വളരെ ഡിഫൻസീവ് ആയി കളിച്ചതാണ് ഇന്ത്യക്ക് വിനയായത്. ലോംഗ് ബോൾ ടാക്ടിക്സ് ഉപയോഗിച്ചതും ഇന്ത്യയുടെ പ്രകടനം മോശമാക്കി. സഹൽ ഉൾപ്പെടെയുള്ള ഇന്ത്യൻ മിഡ്ഫീൽഡിനും ഇന്ന് തിളങ്ങാനായില്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഉസ്ബെകിസ്ഥാനോടും പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എങ്കിലും എത്തിയാൽ മാത്രമെ ഇന്ത്യക്ക് എന്തെങ്കിലും പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. ഒരു ഗോൾ പോലും അടിക്കാൻ കഴിയാതെയാണ് ഇന്ത്യ ഉസ്ബെക്കിസ്ഥാനിൽ നിന്ന് മടങ്ങുന്നത്.

ഈ രണ്ട് പരാജയങ്ങൾ ഡെറിക് പരേരയെ പരിശീലക സ്ഥാനത്തു നിന്നും നീക്കാനും കാരണമായേക്കും.

Exit mobile version