വനിത ഹോക്കി, ആതിഥേയരോട് ഇന്ത്യയ്ക്ക് പരാജയം

- Advertisement -

ഹോക്കിയില്‍ ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ പൊലിഞ്ഞു. ആതിഥേയരായ ഓസ്ട്രേലിയയോട് മത്സരത്തില്‍ പിറന്ന ഏക ഗോളിനാണ് ഇന്ത്യന്‍ വനിതകള്‍ പൊരുതി തോറ്റത്. ഇന്ത്യ ഇനി ശനിയാഴ്ച വെങ്കല മെഡലിനായി ഇംഗ്ലണ്ടിനെ നേരിടും. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. 37ാം മിനുട്ടില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സവിതയെ മറികടന്ന് ഓസ്ട്രേലിയയുടെ ഗ്രേസ് സ്റ്റുവര്‍ട് ആണ് മത്സരത്തില്‍ പിറന്ന ഒരേയൊരു ഗോള്‍ നേടിയത്.

ഗോള്‍ മടക്കുവാന്‍ ഇന്ത്യ കിണഞ്ഞ് ശ്രമിച്ചുവെങ്കിലും ശ്രമങ്ങളൊന്നും ഫലവത്തായില്ല. തുടരെ തുടരെ പെനാള്‍ട്ടി കോര്‍ണറുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചുവെങ്കിലും ഓസ്ട്രേലിയന്‍ പ്രതിരോധം അവയെല്ലാം വിദഗ്ധമായി തടഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement