ശ്രീലങ്കയെയും വെയില്‍സിനെയും പരാജയപ്പെടുത്തി ഇന്ത്യ ടേബിള്‍ ടെന്നീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍

- Advertisement -

ശ്രീലങ്കയെ നേരിട്ട് 3-0നും വെയില്‍സിനെതിരെ 4-1നും ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിത ടേബിള്‍ ടെന്നീസ് ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ടാം സീഡുകളായ ഇന്ത്യയ്ക്കായി ശ്രീലങ്കയ്ക്കെതിരെ മണിക ബത്ര, സുതിര്‍ത്ഥ മുഖര്‍ജ്ജി എന്നിവര്‍ സിംഗിള്‍സിലും പൂജ സഹശ്രാബുദേ-സുതിര്‍ത്ഥ മുഖര്‍ജ്ജി സഖ്യം ഡബിള്‍സിലും ജയം നേടി. ഒരു സെറ്റ് പോലും കൈവിടാതെയാണ് ശ്രീങ്കയെ ഇന്ത്യ പരാജയപ്പെടുത്തിയത്.

രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഡബിള്‍സില്‍ തോല്‍വി പിണയുകയായിരുന്നു. മൗമ ദാസ്, മധുരിക പാരിക്കര്‍ സഖ്യം തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ മണിക ബത്ര, മൗമ ദാസ്, മധുരിക പാരിക്കര്‍ എന്നിവര്‍ സിംഗിള്‍സ് വിജയം ഉറപ്പാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement